വീട്ടമ്മ സഹായം തേടുന്നു
ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു. ആറ്റപ്പാടം കൊരട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പൈനാടത്ത് ഷിജുവിൻ്റെ ഭാര്യ ആശ (36) യുടെ രണ്ട് വൃക്കകളും തകരാറിലായി എറണാകുളം അമൃത ആശുപത്രിയിൽ ചികിൽസയിലാണ്.ഇരു വൃക്കകളും തകരാറിലായത്തിനാൽ അടിയന്തിരമായി വൃക്ക മാറ്റിവെക്കേണ്ട അവസ്ഥയിലാണ്. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് ഏകദേശം 22 ലക്ഷം രൂപ ചിലവ് വരുമെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്.
നിത്യരോഗികളായ മാതാപിതാക്കളും വിദ്യാർത്ഥികളായ രണ്ട് കുട്ടികളും അടങ്ങുന്നതാണ് ഷിജുവിൻ്റെ കുടുംബം.ഭീമമായ ഈ തുക കണ്ടെത്തുവാൻ സാധ്യക്കാത്ത അവസ്ഥയാണ്.. ഈ കുടുംബത്തിന്റെത്.
ഉദാരമതികളായ ഓരോരുത്തരുടെയും പ്രാർത്ഥനയും സാമ്പത്തിക സഹായ സഹകരണവും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്. ആശയുടെ ചികിത്സക്കായി സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്.
കൊരട്ടി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഷീമ സുധി ചെയർമാനായും, ഷിജു കൺവീനറായും കൊരട്ടി ഇന്ത്യൻ ബാങ്കിൽ എക്കൗണ്ട് എടുത്തിട്ടുണ്ട്
Ac/No. 69765108 82.
IFSC IDIB 000 K242
Google Pay 8590 1002 3 4
ഷിജു തോമസ്
Comments (0)